
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ നാളെ മുതൽ മാറ്റം വരുത്തിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും കടകൾ പ്രവർത്തിക്കും.
നേരത്തെ 8.30 മുതൽ 12.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമായിരുന്നു പ്രവർത്തന സമയം. വേനൽച്ചൂട് വർദ്ധിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സമയമാറ്റം .