help

കിളിമാനൂർ: എപ്ലാസ്റ്റിക് അനീമിയ ബാധിതയായി ചികിത്സയിലുള്ള മലയ്ക്കൽ സ്വദേശി തുഷാരയുടെ ചികിത്സക്കായി ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റും ഡി.വൈ.എഫ്.ഐ മലയ്ക്കൽ യൂണിറ്റ് കമ്മിറ്റിയും ചേർന്ന് സഹായധനം സമാഹരിച്ചു. ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 70,000 രൂപയും ഡി.വൈ.എഫ്.ഐ മലയ്ക്കൽ യൂണിറ്റ് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ 20,000 രൂപയുമാണ് സമാഹരിച്ചത്. സഹായധനം ഒ.എസ്. അംബിക എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ എന്നിവർ ചേർന്ന് കൈമാറി. ജയദേവൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം. ഷാജഹാൻ, ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് കിളിമാനൂർ റീജിയണൽ കമ്മിറ്റി ചെയർമാൻ കെ.ജി. പ്രിൻസ്, സി.പി.എം ലോക്കൽ സെക്രട്ടറി പ്രേമചന്ദ്രൻ, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് ശ്രീക്കുട്ടൻ എന്നിവർ പങ്കെടുത്തു.