p

തിരുവനന്തപുരം: സർവകലാശാല അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ വിതരണത്തിനുള്ള സാമ്പത്തിക ബാദ്ധ്യത സർവകലാശാലകളെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിട്ടയേർഡ് ടീച്ചേഴ്സ് ഫോറം മാർച്ച് 10 ന് പ്രതിഷേധ ദിനം ആചരിക്കുന്നു. കേരളത്തിലെ എല്ലാ സർവകലാശാല ആസ്ഥാനത്തും സർവീസിൽ നിന്ന് വിരമിച്ച അദ്ധ്യാപകർ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.