ആറ്റിങ്ങൽ: വ്യക്തിത്വവികസനം, ആരോഗ്യ സംരക്ഷണം, സാന്ത്വന പരിചരണം, സന്നദ്ധ സേവനം, കലാപഠനം, ഊർജ്ജ സംരക്ഷണം, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ ഏഴ് ലക്ഷ്യങ്ങളോടെ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ നടന്ന നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം പ്രിൻസിപ്പൽ ആർ. സുധാശങ്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എസ്.വിക് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സ്റ്റേറ്റ് അസി.കോർഡിനേറ്റർ ടി.എൻ.പ്രവീൺ ചന്ദ് മുഖ്യപ്രഭാഷണവും പ്രോഗ്രാം ഓഫീസർ എൻ.ഹരികൃഷ്ണൻ സ്വാഗതവും ലീഡർ രാഹുൽ കൃതജ്ഞതയും പറഞ്ഞു. ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ എസ്.ജയരാജ്, എസ്.എൻ.സതി, ഇൻസ്ട്രക്ടർ ഹരികുമാർ, സ്റ്റാഫ്‌ സെക്രട്ടറി സാജിദ് വോളണ്ടിയേഴ്സായ നിരഞ്ജൻ, ആസിഫ്, ജ്യോതിഷ്, പൃഥ്വി ബൈജു, ഫാത്തിമ എന്നിവർ സംസാരിച്ചു.