തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ വനിതാസമിതിയുടെ ആഭിമുഖ്യത്തിൽ വനിതാദിനത്തിന്റെ ഭാഗമായി ' സ്ത്രീ ശാക്തീകരണം ഒരവലോകനം ' എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ സൈക്കോളജിസ്റ്റും പത്താനാപുരം അയ്യങ്കാളി മെമ്മോറിയൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. മൃദുല നായർ പ്രഭാഷണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി സുധികുമാർ. എസ്, പ്രസിഡന്റ് ടി.കെ. അഭിലാഷ്, സമിതി പ്രസിഡന്റ് അനുപമ.എസ്, സെക്രട്ടറി കവിതാകുമാരി ഐ.എസ് എന്നിവർ സംസാരിച്ചു.