
തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തിക്കാനുള്ള സർക്കാർ നിർദ്ദേശം ചില സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ പാലിക്കുന്നില്ലെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ
എൻ.ഒ.സിയോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാനുള്ള ബാദ്ധ്യതയുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്ക് ക്ലാസ് നടത്തിപ്പിനും പഠനാന്തരീക്ഷം സുഗമമാക്കുന്നതിനും ആവശ്യമായ സഹായം വിദ്യാഭ്യാസ വകുപ്പ് നൽകും. ഗുണമേന്മാ വിദ്യാഭ്യാസം മുൻനിറുത്തി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ ഈ സ്‌കൂളുകൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.