തിരുവനന്തപുരം: കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയിമെന്റ് (കിലെ) വനിതാദിനത്തോടനുബന്ധിച്ച് നാളെ വ്യത്യസ്തവും വെല്ലുവിളികളും നേരിടുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന കേരളത്തിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട 13 വനിതകളെ ആദരിക്കുമെന്ന് കിലെ ചെർമാൻ കെ.എൻ. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തമ്പാനൂർ അപ്പോളോ ഡിമോറയിൽ രാവിലെ 8.45ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് തൊഴിലാളികളെ ആദരിക്കും.
13 വനിതകളുടെ ജീവിതകഥ ആസ്പദമാക്കി തയറാക്കിയ 68 പേജുകളുള്ള 'ഉയരെ' എന്ന പുസ്തക പ്രകാശനവും സ്ത്രീത്തൊഴിലാളികൾക്കായി 'തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ' എന്ന വിഷയത്തിൽ ശില്പശാലയും നടക്കും. വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതിദേവി പുസ്‌തക പ്രകാശനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ കിലെ എക്‌സിക്യുട്ടീവ് ഡയറക്ടർ സുനിൽ തോമസ്, ഫെലോ വിജയ് വിൽസ്, അക്കൗണ്ടന്റ് ജയലാൽ ടി.എസ് എന്നിവരും പങ്കെടുത്തു.