
തിരുവനന്തപുരം: മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് കെ.പി.സി.സി 7 ന് സംസ്ഥാന വ്യാപകമായി നടത്താൻ നിശ്ചയിച്ചിരുന്ന കെ റെയിൽ വിരുദ്ധ പ്രതിഷേധസമരം ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
യു.ഡി.എഫ് പ്രസ്ഥാനത്തിന്റെ കരുത്തും ശക്തിയുമായിരുന്ന ശിഹാബ് തങ്ങളുടെ വിയോഗം കേരള സമൂഹത്തിന് വലിയ നഷ്ടമാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.