വർക്കല: പേരേറ്റിൽ ഭഗവതിപുരം ഭദ്രാദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ഉത്സവം ഇന്ന് കൊടിയേറി 11ന് സമാപിക്കും. എല്ലാദിവസവും രാവിലെ ഗണപതിഹോമം, വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, പ്രദക്ഷിണ വിളക്ക് എന്നിവ ഉണ്ടായിരിക്കും. ഒന്നാം ദിവസം രാവിലെ കൊടിയേറ്റിനുശേഷം കാപ്പുകെട്ടി കുടിയിരുത്തി തോറ്റംപാട്ട് ആരംഭിക്കും. തുടർന്ന് നവ കലശപൂജ. രണ്ടാം ദിവസം നവഗ്രഹ ശാന്തി ഹോമം, സഹസ്രനാമാർച്ചന, മൂന്നാം ദിവസം പ്രതിഷ്ഠാ വാർഷിക കലശാഭിഷേകം, അന്നദാനം, വൈകിട്ട് തോറ്റംപാട്ട്, മാലപ്പുറം, ചെമ്പട്ടും താലിയും, വെടിക്കെട്ട്, നാലാം ദിവസം രാവിലെ പൊങ്കാല, നാഗരൂട്ട്. അഞ്ചാം ദിവസം രാവിലെ മൃത്യുഞ്ജയ ഹോമം, വൈകുന്നേരം പുഷ്പാഭിഷേകം, ചമയവിളക്ക്, താലപ്പൊലി, വെടിക്കെട്ട്, കാപ്പറുപ്പ്, കൊടിയിറക്ക്, കുരുതിയോടെഉത്സവ സമാപനം.