vld-2

വെള്ളറട: കുറ്റിയായണിക്കാട് കോയിക്കൽ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മഹാദേവ സന്ധ്യയും കവിയരങ്ങും ഡോ. ചന്ദ്രു കാർത്തിക ഉദ്ഘാടനം ചെയ്തു. കോട്ടുകാൽ എം.എസ്. ജയരാജ്, ഉദയൻ കൊക്കോട്, മണികണ്ഠൻ മണലൂർ, ഗോപൻ കൂട്ടപ്പന, ജ്യോത് കഴിവൂർ, ശ്രീഹരി എന്നിവർ കവിതകൾ അവതരപ്പിച്ചു. എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി. ലക്ഷ്‌മി നാരായണൻ സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു.