
നെയ്യാറ്റിൻകര: മാറനല്ലൂർ പൊലീസിനെ ആക്രമിച്ചക്കേസിലെ പ്രതികൾ കഞ്ചാവുമായി നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായി. പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കണ്ടല തണ്ണിപ്പാറ മേലെ പുത്തൻ വീട്ടിൽ ശരൺ (24), കണ്ടല അന്തിച്ചന്ത മേലെ പുത്തൻ വീട്ടിൽ ചക്കു എന്ന് വിളിക്കുന്ന അനന്തു (23) എന്നിവർ 1.5 കിലോഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച ബുള്ളറ്റുമായി എക്സൈസ് പിടിയിലായത്.
എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. മാറനല്ലൂർ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതികൾ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജാമ്യത്തിലിറങ്ങി ഒരു മാസം ആയപ്പോഴാണ് കഞ്ചാവുമായി വീണ്ടും എക്സൈസ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി,അനീഷ്, പ്രസന്നൻ,ഉമാപതി, അഖിൽ,സ്റ്റീഫൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആതിര എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.