jebi-mather

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ അദ്ധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തെക്കുറിച്ച് വനിതാ ജഡ്‌ജിയോ വനിതാ ഐ.പി.എസ് ഓഫീസറോ അന്വേഷിക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ ആവശ്യപ്പെട്ടു. പീഡനത്തിന് ശ്രമിച്ച വ്യക്തിക്കൊപ്പം ചേർന്ന കണ്ടക്‌ടറെ പിരിച്ചു വിടണം. ഈ കേസിൽ രണ്ടു പ്രതികളാണുള്ളത്.രണ്ടു പേർക്കെതിരെയും കർശന നടപടി വേണം.സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ വനിതാകമ്മിഷൻ യാതൊരു നടപടിയും എടുക്കാത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നതെന്നും ജെബി മേത്തർ പറഞ്ഞു.