bhagavathi-kshethram

കല്ലമ്പലം: ചാങ്ങാട്ട് ശ്രീ ഭഗവതി മഹാക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഇന്ന് സമാപിക്കും. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചു കൊണ്ടാണ് ഉത്സവാഘോഷങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സാംസ്‌കാരിക സമ്മേളനവും, അവാർഡ് വിതരണവും അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷിബുലാൽ പങ്കെടുത്തു. ബാല സാഹിത്യ അവാർഡ് ജേതാവ് മടവൂർ സുരേന്ദ്രനെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും, ഉന്നത വിജയം കരസ്ഥമാക്കിയവരെയും അവാർഡ് നൽകി ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിവിധ ക്ഷേത്രചാര ചടങ്ങുകളോടെയും, കല - സാംസ്‌കാരിക പരിപാടികളോടെയും ഈ വർഷത്തെ തിരു.ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും.