general

ബാലരാമപുരം: നെയ്യാറ്റിൻകര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വടക്കേവിള നവഭാരത് ഗ്രന്ഥശാല പള്ളിച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച പുസ്തകക്കൂടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം ഭഗത് റൂഫസ് നിർവഹിച്ചു. ഇഷ്ടമുള്ള പുസ്തകങ്ങൾ ആവശ്യാനുസരണം സൗജന്യമായി പുസ്തകകൂടിൽ നിന്നും വായിക്കാൻ സാധിക്കും. നേമം ബ്ലോക്ക് മെമ്പറും ഗ്രന്ഥശാല പ്രസിഡന്റുമായ എ.ടി. മനോജ് അദ്ധ്യക്ഷത വഹിച്ചു. താലൂക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ. എസ്. പ്രദീപ്‌,​ മെഡിക്കൽ ഓഫീസർ ശരണ്യ, രത്നാകരൻ, മാഹീൻ, കുട്ടൻ, ലൈബ്രേറിയൻ ഷൈനി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി സതീഷ് ബാബു കെ സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.