ഉഴമലയ്ക്കൽ: എസ്.എൻ.ഡി.പി യോഗം ഉഴമലയ്‌ക്കൽ ശാഖയിലെ ലക്ഷ്‌മീമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഈ വർഷത്തെ ഉഴമലയ്ക്കലമ്മ പുരസ്കാരത്തിന് വാവ സുരേഷിനെ തിരഞ്ഞെടുത്തതായി ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി. വിദ്യാധരൻ, സ്‌കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ അറിയിച്ചു. 25,000 രൂപയും പ്രശസ്‌തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. ഇന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് മന്ത്രി ആന്റണി രാജു പുരസ്‌കാരം കൈമാറുമെന്ന് ഉത്സവ കമ്മിറ്റി പ്രസിഡന്റ് ചക്രപാണിപുരം സുബേഷ്, സെക്രട്ടറി ടി. മോഹനൻ എന്നിവർ പറഞ്ഞു.

ഇന്ന് രാവിലെ 8ന് ഭദ്രകാളിപ്പാട്ട്,വൈകിട്ട് 5.30ന് ഗുരുദേവ കീർത്തനാലാപനം, 6.30ന് സാംസ്കാരിക സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മംഗല്യ സഹായനിധി വിതരണം അഡ്വ.അടൂർ പ്രകാശ് എം.പി, പ്രതിഭകളെ ആദരിക്കൽ അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ, മംഗല്യ സഹായനിധി നറുക്കെടുപ്പ് പ്രൊഫ.എ.നബീസാഉമ്മാൾ എന്നിവർ നിർവഹിക്കും.

ജെ.ലളിത, എസ്.സുനിത, വീരണക്കാവ് സുരേന്ദ്രൻ, പരുത്തിപ്പള്ളി സുരേന്ദ്രൻ, സി. വിദ്യാധരൻ, എസ്.ശേഖരൻ, കണ്ണൻ.എസ്.ലാൽ, ഉഴമലയ്ക്കൽ വേണുഗോപാൽ, ടി.ജയരാജ്, പുതുക്കുളങ്ങര അനിൽകുമാർ, അരുൺ.സി.ബാബു, വി.വസന്തകുമാരി, ചക്രപാണിപുരം സുബേഷ്, എസ്.വി.രതീഷ്, എസ്.കിരൺ, ഷൈ‌ജു പരുത്തിക്കുഴി, ടി. മോഹനൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 7ന് ഭഗവതിസേവ, 7.25ന് പുഷ്പാഭിഷേകം, 9ന് മാലപ്പുറം പാട്ട്,തൃക്കല്യാണം,രാത്രി 8ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും.