general

ബാലരാമപുരം: ഛത്തീസ്‌ഗഡ് സുഗ്മജില്ലയിൽ നക്സലുകളോട് പടപൊരുതി വീരമൃത്യു വരിച്ച കോബ്രാ കമാൻഡോ ലെജുവിന്റെ ആറാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ച് ലെജുവിന്റെ മാതാവ് സുലോചനയെ ആദരിച്ചു. ഫ്രാബ്സ് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ ഫ്രാബ്സ് പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ്,​ ബാലരാമപുരം സി.ഐ എന്നിവ‌ർ ചേർന്ന് പൊന്നാട ചാർത്തി. എസ്.ഐ വിനോദ് കുമാർ,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് പി.ആർ.ഒ ബിജു,​ ഗോപാലകൃഷ്ണൻ,​ മെഹബൂബ്ഖാൻ,​ മോഹൻദാസ്,​ എ.റൈയ്മണ്ട്,​ പുനർജനി പുനരധിവാസകേന്ദ്രം പ്രസിഡന്റ് ഷാസോമസുന്ദരം,​ ലെജു സാംസ്കാരിക വേദി പ്രസിഡന്റ് ലാലു.എസ്,​സെക്രട്ടറി സനൽകുമാർ എന്നിവർ സംബന്ധിച്ചു.