
ജോജു ജോർജിനെയും റിയാലിറ്റി ഷോ വിജയികളായ ശംഭു, ആഡിസ്, ദർശന, വിൻസി അലോഷ്യസ് എന്നിവരെയും കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സോളമന്റെ തേനീച്ചകൾ എന്ന് പേരിട്ടു. ജോണി ആന്റണിയാണ് മറ്റൊരു താരം. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽ ജോസും വിദ്യാസാഗറും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.എൽ.ജെ. ഫിലിംസിന്റെ ബാനറിൽ ലാൽ ജോസ് തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് പി.ജി. പ്രഗീഷ് രചന നിർവഹിക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത 41 എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച പ്രഗീഷിന്റെ രണ്ടാമത്തെ രചനയാണ് സോളമന്റെ തേനീച്ചകൾ. ഛായാഗ്രഹണം അജ്മൽ സാബു, സംഗീതം വിദ്യാസാഗർ.ഗാനങ്ങൾ വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ, എഡിറ്റർ രഞ്ജൻ എബ്രഹാം.