ആര്യനാട്: ബിനോയ് വിശ്വം എം.പിയുടെ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു നിർമ്മിച്ച മീനാങ്കൽ ട്രൈബൽ ഹൈസ്കൂൾ കെട്ടിടം ഇന്ന് രാവിലെ 11ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം നിർവഹിക്കും. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, ജില്ലാ പഞ്ചായത്ത് മെമ്പർ എം. മിനി, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, മുൻ വികസന സമിതി ചെയർമാൻ മീനാങ്കൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം. ഷാജി, വാർഡ് മെമ്പർ എം.എൽ. കിഷോർ, എസ്.എം.സി ചെയർമാൻ വി. സജു കുമാർ, സ്കൂൾ വികസന സമിതി ചെയർമാൻ മനോഹരൻ, പി.ടി.എ പ്രസിഡന്റ് വി.എസ്. വിജേഷ്, ഹെഡ്മിസ്ട്രസ്സ് ഷീജ, ഐത്തി അശോകൻ, മണ്ണാറം രാമചന്ദ്രൻ, രതീഷ്, രാജേഷ് സത്യൻ, ഉദയൻ, ഐ.ടി അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.