കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 129ാമത് തിരുവാതിര മഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ നടക്കും.
29ന് രാവിലെ 4.10ന് മഹാഗണപതിഹവനം, 5.05ന് നിർമ്മാല്യ ദർശനം, 5.30ന് അഭിഷേകം, മലർ നൈവേദ്യം, 6ന് ഗുരുപൂജ, 6.15പ്രഭാതപൂജ, 8ന് പന്തീരടിപൂജ,10.30ന് മദ്ധ്യാഹ്നപൂജ, 11.30ന് ഗുരുപൂജ, 12.30ന് അന്നദാനം, വൈകിട്ട് 5.30ന് ഭക്തിഗാനമേള. 6ന് പഞ്ചവാദ്യം,6.45ന് ദീപാരാധന,7ന് ഗുരുപൂജ, 8ന് അത്താഴപൂജ, തുടർന്ന് നൃത്തനൃത്യങ്ങൾ, 8.30ന് ലഘുഭക്ഷണം,രാത്രി 9.40നും10.10നും മദ്ധ്യേ ക്ഷേത്ര തന്ത്രി സുനിൽ മാളിയേക്കലിന്റെയും ക്ഷേത്ര മേൽശാന്തി സഞ്ജിത്ത് ദയാനന്ദന്റെയും മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റ്, തുടർന്ന് കാഴ്ചശ്രീബലി, സോപാനസംഗീതം.
30ന് രാവിലെ 10 മുതൽ നവകലശപൂജ, തുടർന്ന് അഭിഷേകം.വൈകിട്ട് 5.30നൃത്തനൃത്യങ്ങൾ 7.15ന് സന്തോഷ് കണ്ണങ്കേരിയുടെ പ്രഭാഷണം.രാത്രി 9.30 മുതൽ ഫ്യൂഷൻ മ്യുസിക്. 31ന് വൈകിട്ട് 5.30ന് ഗാനമേള,7.15ന് സജീഷ് മണലേയുടെ പ്രഭാഷണം.രാത്രി 9.30 മുതൽ മെഗാഷോ. ഏപ്രിൽ1ന് 12.30ന് ഗുരുപൂജ പ്രസാദ വിതരണം.വൈകിട്ട് 5.30ന് ഭക്തി ഗാനാലാപനം.7.15ന് കോട്ടയം ബിബിൻഷാൻ.കെ.എസിന്റെ പ്രഭാഷണം, രാത്രി 9.30ന് നൃത്ത നൃത്ത്യങ്ങൾ. 2ന് വൈകിട്ട് 5.30ന് ഡാൻസ് ,7.15ന് ഗുരുദർശനരഘനയുടെ പ്രഭാഷണം,രാത്രി 9.30ന് കഥകളി,3ന് വൈകിട്ട് 5.30ന് നൃത്ത നൃത്യങ്ങൾ,7.15ന് സുലേഖ പൂത്തോട്ടത്തിന്റെ പ്രഭാഷണം, രാത്രി 9.30 മുതൽ ഡാൻസ് മെഗാ ഇവന്റ്. 4ന് വൈകിട്ട് 5.30ന് സംഗീതകച്ചേരി,7.15ന് ഡോ.സുഗീത. ബിയുടെ പ്രഭാഷണം, രാത്രി 9.30 മുതൽ നാടകം.5ന് വൈകിട്ട് 5.30ന് നൃത്തനൃത്യങ്ങൾ,7.15ന് കെ.എസ്.ശിവരാജന്റെ പ്രഭാഷണം,രാത്രി 9.30ന് കഥാപ്രസംഗം.6ന് വൈകിട്ട് 5.30ന് സംഗീതാർച്ചന,7.15ന് ഡോ.എസ്.കെ. രാധാകൃഷ്ണന്റെ പ്രഭാഷണം, രാത്രി 9.30 മുതൽ നൃത്തനാടകം. പള്ളിവേട്ട ദിവസമായ ഏപ്രിൽ 7ന് രാവിലെ 8ന് കുംഭാഭിഷേക ഘോഷയാത്ര, 9ന് കുളത്തൂർ എസ്.എൻ.എം വായനശാലയിൽ നിന്ന് കുംഭാഭിഷേക ഘോഷയാത്ര തിരിച്ചെഴുന്നളളുന്നു, ഉച്ചയ്ക്ക് 12.30ന് ഗുരുപൂജ പ്രസാദവിതരണം. വൈകിട്ട് 5.30ന് ഓട്ടൻതുള്ളൽ,7.15ന് പ്രഭാഷണം - പ്രൊഫ.ആശ.ജി വക്കം, രാത്രി 9.30ന് ഗാനമേള, രാത്രി 1ന് പള്ളിവേട്ട പുറപ്പെടൽ, 2.30ന് പള്ളിനിദ്ര. ആറാട്ട് ദിവസമായ ഏപ്രിൽ 8ന് ഉച്ചയ്ക്ക് 3 മുതൽ ക്ഷേത്ര പറമ്പിൽ സ്‌പെഷ്യൽ ചെണ്ടമേളം,പഞ്ചവാദ്യം,സ്‌പെഷ്യൽ നാദസ്വരം എന്നിവ നടക്കും. വൈകിട്ട് 6.15ന് ആറാട്ട് ഘോഷയാത്ര പുറപ്പെടൽ,7ന് സ്‌പെഷ്യൽ നാദസ്വരം.രാത്രി 8ന് ക്ഷേത്ര പറമ്പിൽ വിൽപ്പാട്ട്.രാത്രി 9.38നും 10.25നും മദ്ധ്യേ പാർവതി പുത്തനാറിലെ ആറാട്ടുകടവിൽ തിരുആറാട്ട്. രാത്രി 10ന് ക്ഷേത്ര പറമ്പിൽ ഗാനോത്സവം, രാത്രി 10.30 മുതൽ ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. വെളുപ്പിന് 3നും 3.30നകം തൃക്കൊടിയിറക്ക്. ഇത്തവണത്തെ ഉത്സവം എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്നതിനാൽ ഭക്തജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്ന് കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ, സെക്രട്ടറി എസ്.സതീഷ്ബാബു, വൈസ് പ്രസിഡന്റ് മണപ്പുറം ബി.തുളസീധരൻ, ജോയിന്റ് സെക്രട്ടറി വി.വിശ്വരാജൻ, ഉത്സവ കമ്മിറ്റി കൺവീനർ എസ്.സുധീഷ്‌കുമാർ, ജോയിന്റ് കൺവീനർമാരായ രതീഷ് ബാബു, റിജോ ആനന്ദ് എന്നിവർ അറിയിച്ചു.