ചേരപ്പള്ളി: ആര്യനാട് അയ്യൻകാലാമഠം ഭഗവതി ക്ഷേത്രത്തിലെ കുംഭകാർത്തിക ഉത്സവത്തിന്റെ സമാപനം കുറിച്ച് പ്രധാന ചടങ്ങായ നേർച്ചപൊങ്കാലയും തിടമ്പ് എഴുന്നള്ളത്തും നാളെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.10ന് പ്രസാദ ഊട്ട്, 6.15ന് ഭഗവതിസേവ, 7.15ന് നൃത്തനൃത്ത്യങ്ങൾ. നാളെ രാവിലെ 10.30ന് നേർച്ചപൊങ്കാല, 11ന് അവാർഡ് ദാനം, വൈകിട്ട് 5ന് ആര്യനാട് പാലം ജംഗ്ഷനിൽ ഗാനമേള, 6ന് അയ്യൻകാലാമഠത്തിൽ ഗാനമേള. 6.45ന് താലപ്പൊലി, ഘോഷയാത്രയും, തിടമ്പ് എഴുന്നള്ളത്തും, അഗ്നിതെയ്യം, തേര് വിളക്കെഴുന്നള്ളത്ത് എന്നിവയോട് സമാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ഇറവൂർ സുഗതനും സെക്രട്ടറി സരോവരം സജികുമാറും കൺവീനർ കോട്ടയ്ക്കകം ഷിജുവും അറിയിച്ചു.