മലയിൻകീഴ്: പൊറ്റയിൽ ചെല്ലമംഗലം ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം ഇന്നുമുതൽ 14 വരെ നടക്കും. രാവിലെ 5 ന് ഗണപതിഹോമം, 6.30- 7.00 ന് പന്തൽ കാൽ നാട്ടുകർമ്മം, 9 മുതൽ കലശപൂജ, മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് 12ന് മധുപൂജ, വൈകുന്നേരം 6.30ന് ദീപാലങ്കാര ദീപാരാധന, രാത്രി 9.00- 10.20 ന് വിഗ്രഹം പുറത്തെഴുന്നള്ളിച്ച് പാടി കുടിയിരുത്തും തുടർന്ന് ആചാര വെടി.

8 ന് രാവിലെ 7 ന് കുത്തിയോട്ട നമസ്ക്കാര ആരംഭം, വൈകുന്നേരം 6.30 ന് ദീപാലങ്കാര ദീപാരാധന.

9 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം,വൈകുന്നേരം 5.30 ന് കളങ്കാവൽ, രാത്രി 8 ന് മേൽ മാലപ്പുറംപ്പാട്ട്.

10 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, വൈകുന്നേരം 6.30 ന് ദീപാലങ്കാര ദീപാരാധന.

11 ന് രാവിലെ 7 ന് കുത്തിയോട്ട നമസ്ക്കാരം, വൈകുന്നേരം 5.30 ന് കള്ളങ്കാവൽ, രാത്രി 8 ന് മേൽ കൊന്ന് തോറ്റം പാട്ട്.

12 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, വൈകുന്നേരം 6.30 ന് ദീപാലങ്കാര ദീപാരാധന.

13 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം,10 ന് പൊങ്കാല, ഉച്ചയ്ക്ക് 12 ന് മധുപൂജ തുടർന്ന് പൊങ്കാല നിവേദ്യം, വൈകുന്നേരം 5 ന് ഉരുൾ നേർച്ച, രാത്രി 9 ന് താലപ്പൊലി.

14 ന് വൈകുന്നേരം 4.20- 6 ന് വിളവൂർക്കൽ ആറാട്ടിന് പുറപ്പെടൽ, രാത്രി 9- 10 ന് വിഗ്രഹം അകത്ത് എഴുന്നള്ളിക്കും.