
നെടുമങ്ങാട്: പഴകുറ്റി - മംഗലപുരം പാത നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചു പണിയുന്ന ഇരിഞ്ചയം പാലം
സ്ഥലം എം.എൽ.എയും മന്ത്രി ജി.ആർ. അനിൽ സന്ദർശിച്ചു. ഒരേസമയം ഒന്നിലധികം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ സുരക്ഷിതമായ പാലം 40 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കരാറുകാരൻ മന്ത്രിക്ക് ഉറപ്പു നൽകി. ഗതാഗത സൗകര്യാർത്ഥം നിർമ്മിച്ച താത്കാലിക പാലത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും താത്കാലികമായി 4 മീറ്ററുള്ള ബണ്ട് നിർമ്മിക്കണമെന്നും മന്ത്രി നിർദേശം നൽകി. റോഡു വികസനത്തിനായി സ്ഥലം വിട്ടു നൽകുന്നവരുടെ യോഗം ഇന്ന് രാവിലെ നെടുമങ്ങാട്ട് നടക്കും. പി.ഡബ്ലി.യു.ഡി ഉദ്യോഗസ്ഥരും ലാന്റ് അക്വിസേഷൻ അധികൃതരും യോഗത്തിൽ പങ്കെടുക്കും. സ്ഥലം വിട്ടു കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളവർ യോഗത്തിൽ പങ്കെടുക്കണം. ഇന്നലെ ഉച്ചയോടെയാണ് മന്ത്രി ഇരിഞ്ചയത്ത് എത്തിയത്. സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, എൽ.സി സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ, അസി സെക്രട്ടറി കെ. വിജയൻ , വാർഡ് മെമ്പർ ഇരിഞ്ചയം സനൽ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.