
തിരുവനന്തപുരം: വിദ്യാഭ്യാസ ഗവേഷണവും ബോധന ശാസ്ത്രവും അധികരിച്ച് മാർ തെയോഫിലസ് കോളേജിൽ നടന്ന അന്തർദേശീയ കോൺഫറൻസ് ട്രിവാൻഡ്രം ഡിക്ളറേഷനോടെ സമാപിച്ചു. മൂന്നുദിവസങ്ങളിലായി നടന്ന കോൺഫറൻസ് ഡിജിറ്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്‌തു.
കർദിനാൾ മാർ ബസേലിയോസ് ക്ളിമീസ് കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യയെ സമ്മേളിപ്പിച്ച് നവീനവും സമഗ്രവുമായ വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്യുന്ന ട്രിവാൻഡ്രം ഡിക്ളറേഷൻ പ്രഖ്യാപനം നടത്തി. ധാക്ക ജഗന്നാഥ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അരുൺകുമാർ ഗോസ്വാമി സമാപന സന്ദേശം നൽകി.