ff

തിരുവനന്തപുരം: ജനങ്ങളിൽ വായനയുടെ വെളിച്ചം പകരാൻ സ്വജീവിതം ഉഴിഞ്ഞുവച്ച പ്രതിഭയായിരുന്നു പി.എൻ. പണിക്കരെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് പറഞ്ഞു. പി.എൻ. പണിക്കരുടെ 113ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ പുരോഗതി അറിവിലൂടെയാണെന്നും ഭാഷ സംസ്‌കാരത്തിന്റെ ഉപാധിയാണെന്നും പി.എൻ. പണിക്കർ മനസിലാക്കിയിരുന്നു. സംസ്‌കാരത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഭാഷയ്‌ക്കും മറ്റ് കലാസൃഷ്ടികൾക്കും പങ്കുണ്ടെന്നും ജോയ് പറഞ്ഞു. ചടങ്ങിൽ അദ്ധ്യക്ഷനായ പ്രൊഫ.ജോർജ് ഓണക്കൂറിനെ ജോയ് പൊന്നാട അണിയിച്ചു. പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, ഡോ.എം.ആർ.തമ്പാൻ,​ മുൻ അക്കൗണ്ടന്റ് ജനറൽ ഐസക് കുട്ടി,​ രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.