തിരുവനന്തപുരം: വിവിധ മതവിഭാഗങ്ങൾക്കിടയിൽ സൗഹാർദ്ദം നിലനിൽക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പ്രസ്താവനയിൽ പറഞ്ഞു. സ്വന്തം ആശയ ദർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ വിയോജിക്കുന്നവരെ കൂടി ഉൾക്കൊണ്ട അദ്ദേഹം മാതൃകയാണ്. മുസ്ലിം സമുദായത്തിനു മാത്രമല്ല, സമൂഹത്തിൽ ഐക്യവും സൗഹാർദ്ദവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും തങ്ങളുടെ വിയോഗം തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.