kesava

തിരുവനന്തപുരം: കോട്ടയ്‌ക്കകം ശ്രീ അഭേദാശ്രമം മഹാമന്ത്രാലയം ട്രസ്റ്റ് വൈസ് പ്രസിഡന്റായി സ്വാമി കേശവാനന്ദ ഭാരതി തിരഞ്ഞെടുക്കപ്പെട്ടു. സ്വാമിനി നരഹരി പ്രിയ മാതാജി സമാധിയായ ഒഴിവിലാണിത്. ആശ്രമം മുൻ പ്രസിഡന്റ് സ്വാമി സുഗുണാനന്ദന്റെ സന്യാസ ശിഷ്യനാണ് 53കാരനായ സ്വാമി കേശവാനന്ദ ഭാരതി.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ അദ്ദേഹം 1997 ഓഗസ്റ്റ് 17ന് ആശ്രമത്തിലെത്തുകയും 1999ൽ മന്ത്രദീക്ഷ സ്വീകരിക്കുകയുമായിരുന്നു. 2013ൽ സ്വാമി അഭേദാനന്ദ ഭാരതിയുടെ സമാധിസ്ഥലമായ ഹരിദ്വാർ ആശ്രമത്തിൽ വച്ച് സ്വാമി നാരായണാനന്ദയിൽ നിന്ന് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു. 2013 ജൂലായ് 22ന് വ്യാസ ജയന്തിക്ക് തിരുവനന്തപുരം അഭേദാശ്രമത്തിൽ വച്ച് സ്വാമി സുഗുണാനന്ദ ഭാരതി സ്വാമിജിയിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചു.