തിരുവനന്തപുരം: ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.സി.ഭരത് ചന്ദ്രന്റെ ' ദി ഹാർട്ട് മാറ്റേഴ്സ് ' എന്ന പുസ്‌തകം ശശി തരൂർ എം.പി പ്രകാശനം ചെയ്തു. കവടിയാർ സായി ഗോൾഫ് ക്ലബിൽ നടന്ന ചടങ്ങിൽ അഡ്വ. ഹരിശങ്കറിന് പുസ്തകം നൽകി. ഡോ.സി. ഭരത് ചന്ദ്രന്റെ പേഷ്യന്റും ഇന്ത്യയിൽ ആദ്യമായി കാർഡിയാക് കോൺട്രാക്ടിലിറ്റി മോഡുലേഷൻ ( ഹൃദയം മാറ്റിവയ്ക്കാതെയുള്ള ചികിത്സാരീതി ) പ്രക്രിയയിലൂടെ ഹൃദ്രോഗമുക്തി നേടിയ വ്യക്തിയുമാണ് അഡ്വ.ഹരി ശങ്കർ. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ന്യുറോ സർജനുമായ ഡോ.ബി. ഇക്ബാൽ, പുസ്തക രചയിതാവ് ഡോ.സി. ഭരത്ചന്ദ്രൻ,​ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.