
നടപടി മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടലിൽ
തിരുവനന്തപുരം: കഴിഞ്ഞ മാസം നടന്ന മന്ത്രി ജി.ആർ.അനിലിന്റെ ഫോൺ ഇൻ പരിപാടിയിൽ മുൻഗണനാ കാർഡ് കിട്ടിയില്ലെന്ന് പരാതിപ്പെട്ടവരിൽ അർഹരായ അഞ്ച് പേർക്ക് കാർഡ് ലഭ്യമാക്കാൻ തീരുമാനമായി.
14 പേരുടെ അപേക്ഷകൾ പരിഗണിക്കാൻ കഴിയില്ലെന്ന് അപേക്ഷകരെ അറിയിച്ചു.റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും, കൃത്യമായ അളവിലും തൂക്കത്തിലും അവ ഗുണഭോക്താക്കൾക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പക്കുമെന്നും ഫോൺ ഇൻ പരിപാടിയിൽ മന്ത്രി പറഞ്ഞു.