തിരുവനന്തപുരം: ആർ.വൈ.എഫ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്‌തു. ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കിരൺ ജെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോരാണി ഷിബു, ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, ദേശീയ സമിതി അംഗങ്ങളായ വി. ശ്രീകുമാരൻ നായർ, കെ.എസ്. സനൽകുമാർ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ജയകുമാർ, ഐക്യകർഷകസംഘം സംസ്ഥാന സെക്രട്ടറി എസ്.എസ്. സുധീർ,യു. ടി.യു.സി ജില്ലാ പ്രസിഡന്റ് കരിക്കകം സുരേഷ്, ഐക്യമഹിളാ സംഘം ജില്ലാ സെക്രട്ടറി സൂസി രാജേഷ്, ആർ.വൈ.എഫ് സംസ്ഥാന ട്രഷറർ കുളക്കട പ്രസന്നൻ,ബി.എസ്. രാജേഷ്,അനീഷ് അശോകൻ, തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. രാലുരാജ് (പ്രസിഡന്റ്), നിഷാദ് ഹനീഫ, ഷൈജു, അനീഷ് അശോകൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ.യു എസ്.ബോബി (സെക്രട്ടറി) , സുനി മഞ്ഞമല, ഷിബുലാൽ (ജോയിന്റ് സെക്രട്ടറിമാർ), അഡ്വ. അനൂപ് (ട്രഷറർ) എന്നിവരടങ്ങുന്ന 25 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.