chenka

നെയ്യാറ്റിൻകര: വെൺപകൽ പൊറ്റയിൽ ദേവീക്ഷേത്രത്തിലെ പറണേറ്റ് തൂക്കമഹോത്സവത്തോടനുബന്ധിച്ച് നടന്ന തിരുമുടി എഴുന്നള്ളിപ്പ് സ്വീകരണം ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം എസ്. രാജശേഖരൻ നായർ, അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി പ്രിയ സുരേഷ്, വാർഡംഗം മായാ റാണി, ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ വേണുഗോപാല ശർമ, ഭദ്രകാളി ദേവീക്ഷേത്ര പൂജാരി എ.ശശിധരൻ വാഴ്ത്തി, ശ്രീ ഭഗവതി ക്ഷേത്ര പൂജാരി രഘുരാമൻ പോറ്റി, ക്ഷേത്ര രക്ഷാധികാരി വി.കെ. ഗോപാലൻ പിള്ള, സെക്രട്ടറി എ.കൃഷ്ണമൂർത്തി, ഉത്സവ കമ്മിറ്റി ഭാരവാഹികളായ ജി.ഗോപി, ആർ.വേണുഗോപാലൻ നായർ, ബി.വി. രാജേഷ് കുമാർ, ആർ.വേണുകുമാർ, മനു, എ.പി. അജിത് അശോക്, എസ്.മുരളീധരൻ നായർ, ജി.ശരത്കുമാർ എന്നിവർ പങ്കെടുത്തു.