തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ ധന്യസാരത്ഥ്യത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി 13ന് രാവിലെ 10ന് യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ, ശാഖ, പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം യൂണിയൻ ഹാളിൽ നടക്കും.

യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ഉൗരൂട്ടമ്പലം ജയചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വിളപ്പിൽ ചന്ദ്രൻ, നടുക്കാട് ബാബുരാജ്, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ ശ്രീജിത്ത്, മേലാംകോട് കൗൺസിൽ അംഗങ്ങളായ റസൽപുരം ഷാജി, താന്നിവിള രാജേഷ് ശർമ്മ, പങ്കജാക്ഷൻ, സജീവ് കുമാർ രാംദേവ്, പാമംകോട് സനൽ, താന്നിവിള മോഹനൻ, പാട്ടത്തിൽ രൻജിൻ , യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് രതീഷ് കോളചിറ, സെക്രട്ടറി റസൽപുരം സുമേഷ്, വനിതാസംഘം വൈസ് പ്രസിഡന്റ് ശ്രീകല, സെക്രട്ടറി ശ്രീലേഖ, സൈബർസേന ചെയർമാൻ ഷിബു വിളപ്പിൽ, കൺവീനർ നിജേഷ് എന്നിവർ സംസാരിക്കും. സംയുക്ത യോഗത്തിൽ ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ പ്രതിനിധി, വനിതാസംഘം യൂത്ത് മൂവ്മെന്റ്, സൈബർ സേനാ ഭാരവാഹികളും പങ്കെടുക്കണമെന്ന് നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ അറിയിച്ചു.