
നാഗർകോവിൽ: മെഡലുകളുടെ തിളക്കത്തിൽ കോൺസ്റ്റബിൾ കൃഷ്ണരേഖ. കന്യാകുമാരി ജില്ലയിലെ ചെരമംഗലം, മണവാളക്കുറിച്ചി സ്വദേശി രാജ ചന്ദ്രശേഖർ തനീഷ്വരൻ - പുഷ്പവലി ദമ്പതികളുടെ മകളാണ് കൃഷ്ണരേഖ.1985ൽ സാധാരണ കുടുംബത്തിൽ ജനിച്ച കൃഷ്ണരേഖ നാഗർകോവിൽ വിമെൻസ് ക്രിസ്ത്യൻ കോളേജിൽ ബി.എ പൂർത്തിയാക്കി. 2006ലാണ് തമിഴ്നാട് പൊലീസിൽ ജോലി കിട്ടിയത്.
നിലവിൽ നാഗർകോവിൽ എസ്.പി ഓഫീസിലെ ആന്റി ഹ്യൂമൻ ട്രാഫികിംഗ് യൂണിറ്റിലെ കോൺസ്റ്റബിളാണ്. ഹൈബ്ബാണ് കൃഷ്ണരേഖയുടെ പ്രധാന ഇനം. പഠിക്കുമ്പോൾത്തന്നെ സ്പോർട്സിൽ വിജയിച്ച് കിട്ടുന്ന കാശ് വച്ചാണ് പഠനചെലവ് വഹിച്ചിരുന്നത്.
2018ൽ ചൈനയിൽ നടന്ന വേൾഡ് പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ ഹൈജെബ്ബിൻ ഗോൾഡ് മെഡൽ നേടി. 2010ൽ ഹരിയാനയിലും 2016ൽ ഹൈദരാബാദിലും നടന്ന ആൾ ഇന്ത്യ പൊലീസ് മീറ്റ് മത്സരത്തിലും സിൽവർ മെഡലുകൾ നേടി. ഇങ്ങനെ തമിഴ്നാട് പൊലീസിൽ ചേർന്ന ശേഷം അറുപതിലേറെ മെഡലുകളും ആകെ മൊത്തം നൂറിലേറെ മെഡലുകളും നേടിയതായി കൃഷ്ണരേഖ പറഞ്ഞു. 2011ലും 2016ലും മുഖ്യമന്ത്രിയുടെ കൈയിൽ നിന്ന് ക്യാഷ്അവാർഡും വാങ്ങിയിട്ടുണ്ട്. 2011ൽ സെന്തിലിനെ വിവാഹം ചെയ്തു. മക്കൾ: കവിൻ, കജിൻ.