പാലോട്: നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ദേശീയ മഹോത്സവത്തിന് നാളെ ആരംഭിക്കും.18ന് സമാപിക്കും.നാളെ രാവിലെ 10.20 നും 10.35 നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠരരു മോഹനരരുവിന്റ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് , തുടർന്ന് വിശേഷാൽ പൂജകളും ക്ഷേത്ര ചടങ്ങുകളും നടക്കും.എല്ലാ ദിവസവും രാവിലെ 5.45 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,ഉച്ചക്ക് 12ന് അന്നദാനം, രാത്രി 8 ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും, 10ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കുപുറമേ വൈകുന്നേരം 6.30ന് വിശേഷാൽ പൂജ, ദീപാരാധന,പുഷ്പാഭിഷേകം,രാത്രി 8 ന് നൃത്തോത്സവം, 11 ന് രാവിലെ 6ന് , കലശാഭിഷേകം,വൈകിട്ട് 6.30ന് 25001 നക്ഷത്ര ദീപകാഴ്ച, 8 ന് അടുക്കള പക്ഷി നാടകം, 12ന് പതിവ് ക്ഷേത്ര വിശേഷാൽ ചടങ്ങുകൾക്ക് പുറമേ രാവിലെ 10ന് മെഡിക്കൽ ക്യാമ്പ് ,രാത്രി 8 ന് ഇല്യൂഷൻ വിസ്മയ, 13 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ , വൈകിട്ട് 6 ന് താലൂക്കിൽ ആദ്യമായി ലക്ഷദീപകാഴ്ച ഒരുക്കുന്നു.14 ന് രാവിലെ റ് വിശേഷാൽ ചടങ്ങുകൾ , വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 8 ന് നൃത്തനാടകം, 15ന് രാവിലെ 6ന് വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ 11 ന് ആയില്യപൂജ , രാത്രി 8 ന് ജീവിതപാഠം നാടകം, 16ന് വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 7ന് പുഷ്പാഭിഷേകം, രാത്രി 8 ന് നൃത്തസന്ധ്യ, 17ന് വൈകിട്ട് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വൈകിട്ട് 6 ന് കളമെഴുത്തും പാട്ടും,, 8ന് പള്ളിവേട്ടക്ക് എഴുന്നള്ളിപ്പ്, പള്ളിവേട്ട, പള്ളിക്കുറുപ്പ് പൂജകൾ, പള്ളിവേട്ട ചടങ്ങുകൾ കാരിവാൻകുന്ന് ക്ഷേത്രത്തിൽ നടക്കും, തുടർന്ന് ഗാനമേള. 18 ന് പൈങ്കുനി ഉത്രം നാളിൽ രാവിലെ 7 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം , ഉച്ചയ്ക്ക് 3 ന് ആനപ്പുറത്തെഴുന്നള്ളിപ്പ്, നിറപറ ഘോഷയാത്ര, രാത്രി 8 ന് മെഗാഷോ, 2 ന് പൂത്തിരി മേള എന്നിവ ഉണ്ടാകും.