കടയ്ക്കാവൂർ: കേരളത്തിലെ ബി.എഡ് കോളേജുകളിൽ ഈ വർഷം മുതൽ എൻ.എസ്.എസ് യൂണിറ്റുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനമായി.യൂണിറ്റിന്റെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി ഡോ.ആർ. ബിന്ദു നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുമെന്ന് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷീബ പത്രസമ്മേളനത്തിൽ അറിയിച്ചു.വി.ശശി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ.വി.ജോയ് എം.എൽ.എ എൻ.എസ്.എസ് യൂണിറ്റ് ലോഗോ പ്രകാശനം ചെയ്യും. പ്രോഗ്രാം കോ ഒാർഡിനേറ്റർ ഷാജി വോളന്റിയേഴ്‌സ് ബാഡ്ജ് വിതരണം ചെയ്യും. എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി. ശ്രീധർ, സ്റ്റേറ്റ് ഓഫീസർ ഡോ. അൻസർ ആർ.എസ്, ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, അഞ്ചുതെങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് ലൈജു, മാർതിയോഫിലസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വൈ. ബെനഡിക്ട്, വാർഡ് മെമ്പർ സരിത, മുൻ പഞ്ചായത്ത്‌ അംഗം പ്രവീൺ ചന്ദ്ര, പി.ടി.ഐ. വൈസ് പ്രസിഡന്റ് സന്തോഷ്‌, സ്റ്റാഫ്‌ സെക്രട്ടറി ചിത്ര, യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് കൗൺസിൽ അംഗം വിജയ് വിമൽ, പ്രോഗ്രാം കൺവീനർ ഡോ. റാണി. കെ.വി തുടങ്ങിയവർ പങ്കെടുക്കും. നെടുങ്ങണ്ട എസ്.എൻ. ട്രെയിനിംഗ് കോളേജിൽ നടന്ന പത്ര സമ്മേളനത്തിൽ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷീബ. പി, സ്റ്റാഫ്‌ സെക്രട്ടറി ചിത്ര. എസ്, പ്രോഗ്രാം ഓഫീസർ ഡോ. റാണി. കെ.വി, പ്രവീൺ ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.