തിരുവനന്തപുരം:കലാലയങ്ങളും തൊഴിലിടങ്ങളും കൂടുതൽ ഇൻക്ലൂസിവാക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ആരംഭിക്കുന്ന പ്രിസം പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ എം.വിൻസന്റ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.പദ്ധതിയുടെ ഭാഗമായി കലാലയങ്ങളിൽ സ്ഥാപിക്കുന്ന ഇൻക്ലൂഷൻ സെല്ലിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.