hh

അകാലത്തിൽ വിടപറഞ്ഞ അച്ഛൻ ഉണ്ണിക്കൃഷ്ണനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ദിവ്യ ഉണ്ണി. അച്ഛനില്ലാത്ത 90 ദിവസങ്ങൾ ഏറെ ദുഷ്കരമായിരുന്നുവെന്ന് ദിവ്യ ഉണ്ണി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 'മാർഗദീപമായി അച്ഛനുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ആ വെളിച്ചം നഷ്ടമായിരിക്കുന്നു. ഇനിയൊന്നും പഴയതുപോലെയാകില്ല. ഞാനും ഇനിയൊരിക്കലും പഴയ ഞാനാവില്ല. അങ്ങയുടെ മകളായി ജനിക്കാൻ കഴിഞ്ഞതിലുള്ള സൗഭാഗ്യം വിവരിക്കാൻ വാക്കുകൾ മതിയാകില്ല. ഇനിയും അങ്ങയുടെ അഭിമാനമാകാൻ ഞാൻ ശ്രദ്ധിച്ചുകൊണ്ടേയിരിക്കും.' ദിവ്യ ഉണ്ണി കുറിച്ചു. നവംബറിലാണ് ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണിക്കൃഷ്ണൻ മരിച്ചത്. ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.