women
വനിതാദിനം

കോഴിക്കോട്: കുടുംബശ്രീയും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം ഇന്ന് രാവിലെ 9.30ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീ സംഘടിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണ പ്രചാരണ വീഡിയോ പ്രകാശനവും മന്ത്രി നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, ഏ.കെ.ശശീന്ദ്രൻ, കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുക്കും.

സ്ത്രീശക്തി കലാജാഥ ഇന്ന് മുതൽ 18 വരെ ജില്ലകളിൽ പര്യടനം നടത്തും. ഓരോ ജില്ലയിലും ദിവസവും നാല് വേദികളിലാണ് നാടകം അവതരിപ്പിക്കുക.