mmm

തിങ്കളാഴ്ച നിശ്ചയത്തിനുശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നായകൻ ഷറഫുദ്ദീന്റെ കാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയത്. വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മാൻവുൻ, സജീൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് നിർമ്മാണം. സെന്ന ഹെഗ്‌ഡെ, അർജുൻ എന്നിവരോടൊപ്പം തിരക്കഥ ഒരുക്കുന്നതിലും ഛായാഗ്രഹണവും ശ്രീരാജ് രവീന്ദ്രൻ നിർവഹിച്ചു. 18 ദിവസം കൊണ്ട് കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായായിരുന്നു ചിത്രീകരണം.