
ബോളിവുഡ് നടി സോനാക്ഷി സിൻഹയ്ക്കെതിരെ തട്ടിപ്പ് കേസ്. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ 37 ലക്ഷം രൂപ മുൻകൂറായി വാങ്ങിയെന്നും എന്നാൽ താരം പങ്കെടുത്തില്ലെന്നുമാണ് കേസ്. പരിപാടിയുടെ നടത്തിപ്പുകാരൻ പ്രമോദ് ശർമ്മയാണ് പരാതി നൽകിയത്. പരിപാടിയുടെ മുഖ്യാതിഥി സോനാക്ഷി ആയിരുന്നു .പണം മുൻകൂറായി നൽകിയെന്നും എന്നാൽ പരിപാടിയിൽ നടി പങ്കെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നടിയുടെ മാനേജർ അതു തിരികെ നൽകാൻ കൂട്ടാക്കിയില്ല. കേസിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ സോനാക്ഷിയ്ക്ക് നോട്ടീസ് അയച്ചെങ്കിലും മൊഴി രേഖപ്പെടുത്താൻ എത്തിയില്ല. തുടർന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.