ആറ്റിങ്ങൽ: ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് റീജിയൺ 9 ന്റെ വാർഷിക സമ്മേളനം ഇന്ന് വൈകിട്ട് 5ന് ആറ്റിങ്ങൽ അനന്താര റിസോർട്ടിൽ നടക്കും.ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്യും. റീജിയണൽ ചെയർമാൻ ഡോ. പി.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.ഡോ. എൻ.എൻ. മുരളി മുഖ്യ അതിഥിയായിരിക്കും.ആറ്റിങ്ങൽ,​പാലസ്,​ചിറയിൽകീഴ്,​വക്കം,​കടയ്ക്കാവൂർ,​പെരുങ്ങുഴി,​മണമ്പൂർ,​നഗരൂർ,​കാരേറ്റ്,​കല്ലറ എന്നീ ലയൺസ് ക്ലബ്ബുകളുടെ ഭാരവാഹികൾ പങ്കെടുക്കും. സന്നദ്ധ സഹായ വിതരണത്തിന്റെ ഭാഗമായി സമ്മേളനത്തിൽ നിർദ്ധനർക്ക് തയ്യൽ മെഷീനുകൾ,​ വീൽചെയർ,​ചികിത്സാ സഹായം,​പഠന സഹായം,​സ്കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ,​ മെരിറ്റ് സ്കോളർഷിപ്പ് വിതരണം എന്നിവയിലായി 50 പേർക്ക് സഹായം നൽകുമെന്ന് റിജിയണൽ ചെയർമാൻ ഡോ.പി.രാധാകൃഷ്ണൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭാരവാഹികളായ അനിൽകുമാർ,​ഡോ. പ്രേംജിത്,​ കബിർദാസ്,​ രവീന്ദിരൻ നായർ,​ അഡ്വ. പ്രദീപ് കുമാർ,​ സുമേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.