
നെയ്യാറ്റിൻകര:എൻ.എസ്.എസ് സാമൂഹ്യ ക്ഷേമ പദ്ധതി പ്രകാരം നെയ്യാറ്റിൻകര താലൂക്ക് യൂണിയനിൽ ഉൾപ്പെട്ട 101 കരയോഗങ്ങൾക്കായി അനുവദിച്ച വിദ്യാഭ്യാസ ധനസഹായ വിതരണോദ്ഘാടനം യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ നിർവഹിച്ചു.ജി.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.ഷാബു,എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ.ജയമോഹൻ,ഭരണസമിതി അംഗങ്ങളായ മധുകുമാർ,കെ.രാമചന്ദ്രൻ നായർ,മാധവൻ പിള്ള,സുഭിലാൽ എ.വി , എം. എസ് പ്രേംജിത് , വിക്രമൻ നായർ, എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ ഡി. വേണുഗോപാൽ,വി നാരായണൻ കുട്ടി,എസ്.രാജശേഖരൻ നായർ,അയിര സുരേന്ദ്രൻ,അഡ്വ .ജി അജയകുമാർ എന്നിവർ പങ്കെടുത്തു