p

തിരുവനന്തപുരം: പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് 85 വില്ലേജ് ഓഫീസുകൾ കൂടി 'സ്മാർട്ടാ'വുന്നു. കെട്ടിടങ്ങളുടെ നിർമ്മാണജോലികൾ പൂർത്തിയായി. ഉദ്ഘാടന തീയതി ആയിട്ടില്ല. നിലവിൽ 140 സ്മാർട്ട് വില്ലേജ് ഓഫീസുകളാണുള്ളത്.

സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂടുതൽ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കാൻ തീരുമാനിച്ചത്.

255 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കാൻ ഭരണാനുമതി കിട്ടിയിട്ടുണ്ട്. റവന്യൂവകുപ്പ് പ്രവർത്തനങ്ങളിൽ വിപ്ളവകരമായ മാറ്രങ്ങൾ വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണിത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഫണ്ടാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഇപ്പോൾ പല വില്ലേജ് ഓഫീസുകളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. റെക്കാഡുകൾ സൂക്ഷിക്കാൻ പോലും വേണ്ടത്ര സൗകര്യമില്ല. കെട്ടിടത്തിന്റെ അന്തരീക്ഷം മാറുമ്പോൾ ജീവനക്കാരുടെ മനോഭാവം മാറുമെന്നതാണ് വസ്തുത.

പ്രത്യേകതകൾ

#പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും

#വില്ലേജ് ഓഫീസിൽ എത്താതെ തന്നെ എല്ലാവിധ സേവനങ്ങളും ലഭ്യമാക്കും

# കമ്പ്യൂട്ടർ സംവിധാനം വിപുലപ്പെടുത്തും

#പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും

#വികലാംഗർക്ക് വേണ്ടി റാമ്പുകൾ നിർമിക്കും

1666

ആകെ വില്ലേജ് ഓഫീസുകൾ

140

നിലവിലെ സ്മാർട്ട് വില്ലേജ് ഓഫീസുകൾ

85

പ്രവർത്തനം തുടങ്ങുന്ന ഓഫീസുകൾ

44 ലക്ഷം

സ്മാർട്ടാക്കാൻ വേണ്ട ചെലവ്