k-rail

മുരുക്കുംപുഴ: കെ. റെയിൽ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യം മുഴക്കി കേരളത്തിലുടനീളം സമാദാനപരമായി സമരം ചെയ്യുന്ന സമരപ്പോരാളികളെ അന്യായമായി അറസ്റ്റു ചെയ്യുന്ന കിരാത നടപടി അവസാനിപ്പിക്കണമെന്നും അറസ്റ്റു ചെയ്ത സമരപ്പോരാളി സിന്ധു ജെയിംസിനെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുരുക്കുംപുഴ കെ. റെയിൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മുരുക്കുംപുഴ തോപ്പുമുക്കിൽ പന്തം കൊളുത്തി പ്രകടനവും പ്രധിഷേധയോഗവും നടന്നു. പ്രധിഷേധ യോഗം മുരുക്കുംപുഴ ജനകീയ സമര സമിതി പ്രസിഡന്റ്‌ എ.കെ. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കോർഡിനേറ്റർ ഷൈജു, ജുമാ അത്തു സെക്രട്ടറി കെ. അബ്ദുൽ റഷീദ്, അജിതാ മോഹൻദാസ്, തോപ്പുമുക്ക് നസീർ, ഷാജിഖാൻ. എം.എ, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.