കല്ലമ്പലം: കേരള പരബ്രഹ്മ പുരാണ പാരായണ കലാ സംഘടനയുടെ ആഭിമുഖ്യത്തിൽ 60 വയസിനുമുകളിലുള്ള പാരായണക്കാരെ ആദരിച്ചു. തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം പള്ളിക്കലിൽ ഹൈന്ദവ വേദാന്ത വിദ്യാപീഠം പ്രസിഡന്റും ആൻഡമാൻ - നിക്കോബാർ തഹസിൽദാരുമായ ഗോപകുമാർ നിർവഹിച്ചു. പുതുവസ്ത്രം നൽകിയാണ് ആദരവ് അർപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച പൗരാണികനായ പള്ളിക്കൽ ബാബുവിന്റെ മകൾ പൂജ. ബി.പിയെ പൊന്നാടയും ഫലകവും നൽകി സംസ്ഥാന പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് അഭിനന്ദിച്ചു. ഭാരവാഹികളായ കൊട്ടിയംഗോപൻ, തേവലക്കര വിജയകുമാരി, ചവറ ശോഭൻ, കല്ലുവാതുക്കൽ വിജയമ്മ, ഓച്ചിറ വത്സലാമാൾ എന്നിവർ മറ്റ് പൗരാണികരെ ആദരിച്ചു. തിരുവനന്തപുരം ജില്ല ഭാരവാഹികളായ പോങ്ങനാട് സുനിൽകുമാർ, വയലാ രാജൻ, കുടവൂർ രംഗഭേരി സഭാഷ്, പള്ളിക്കൽ ബാബു, പോങ്ങനട് സുജാത, മടവൂർ അജയൻ, മടവൂർ തുളസീധരൻ പിള്ള,വർക്കല സുനിൽ, ഓയൂർ അരുൺ തുടങ്ങിയവർ പങ്കെടുത്തു.