തിരുവനന്തപുരം:സോഷ്യൽ ഒാഡിറ്റ് സൊസൈറ്റിയിലെ സോഷ്യൽ ഒാഡിറ്റ് എക്സ്‌പെർട്ട് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സർവകലാശാല ബിരുദമാണ് യോഗ്യത. സോഷ്യൽ സയൻസിലോ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലോ പി.ജി.അഭിലഷണീയം.സർക്കാർ സാമൂഹ്യവികസനപദ്ധതികളുടെ ആസൂത്രണം,നിർവഹണം എന്നിവയിൽ ചുരുങ്ങിയത് എട്ടുവർഷത്തെ പ്രവൃത്തിപരിചയം,രണ്ടുവർഷത്തെ സോഷ്യൽ ഒാഡിറ്റ് പരിചയം എന്നിവയാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. പ്രായപരിധി 60.പ്രതിമാസം 25000രൂപ ഒാണറേറിയം.മാർച്ച് 18വരെ അപേക്ഷ നൽകാം.അപേക്ഷാഫോറം https;//forms.gle/UEGv4t1fBHGwV9iw6 എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.