guru

കിളിമാനൂർ:എസ്.എൻ.ഡി.പി യോഗം കൊടുവഴന്നൂർ ശാഖയിലെ ഗുരുദേവ മന്ദിര സമർപ്പണം യൂണിയൻ സെക്രട്ടറി അഡ്വ.വേണു കാരണവർ നിർവഹിച്ചു.പാലക്കാട് ശ്രീനാരായണ ആശ്രമത്തിലെ സന്യാസി സ്വാമിഭക്താനന്ദ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ കർമ്മം നടത്തി.ഗുരുദേവ മന്ദിരത്തിന് വേണ്ടി ഭൂമി സംഭാവന നൽകിയവർ ശാഖ പ്രസിഡന്റ് വിനോദ്,സെക്രട്ടറി പ്രേംനാഥ്,ശില്പി വർക്കല മണി, പ്രതിഷ്ഠാചാര്യൻ സ്വാമി ഭക്താനന്ദ,യൂണിയൻ സെക്രട്ടറി വേണു കാരണവർ എന്നിവരെ പൊന്നാടയണിയിച്ചു. നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നു.ശാഖാ പ്രസിഡന്റ് വിനോദിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഷാബുജി കൗൺസിലർ ഷിജു മംഗലത്ത്,ബാബുജി കുതിരത്തടം,ബി. കവിരാജൻ,ശാഖാ സെകട്ടറിമാരായ സാബു ലക്ഷ്മൺ,കെ.പി വേണു,അടയമൺ മുരളി,ശിവപ്രസാദ്,സൂരജ് തുടങ്ങിയവർ പങ്കെടുത്തു.