ഉദ്ഘാടനം ഇന്ന് രാവിലെ 10ന്
കടയ്‌ക്കാവൂർ: വനിതാദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും ആറ്റിങ്ങൽ നഗരസഭയും നഗരസഭയിലെ ഹരിതകർമ്മസേവനം നടത്തുന്ന 38 പ്രവർത്തകരെ ആദരിക്കുന്നു. ഇന്ന് രാവിലെ 10ന് ആറ്റിങ്ങൽ മാമം എസ്.എസ് പൂജാ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.
കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ്ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കും ഒ.എസ്. അംബിക എം.എൽ.എ മുഖ്യാതിഥിയാകും. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ 16ാം വാർഡ് കൗൺസിലർ ഒ.പി. ഷീജ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന, ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി. അംബിരാജ, ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പ്രസാദ്. എസ്, കേരളകൗമുദി ആറ്റിങ്ങൽ ലേഖകൻ വിജയൻ പാലാഴി, കേരളകൗമുദി ചിറയിൻകീഴ് ലേഖകൻ ജിജു പെരുങ്ങുഴി, കേരളകൗമുദി മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് എസ്.എസ്. രഞ്ജിത്ത് എന്നിവർ ആശംസാ പ്രസംഗം നടത്തും.
സി.പി.എം സംസ്ഥാന സമിതിഅംഗമായി തിരഞ്ഞെടുക്കപ്പെട്ട വി. ജോയി എം.എൽ.എ, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, മാലിന്യ ശുചീകരണ പ്ലാന്റ് മാനേജർ മോഹൻകുമാർ. കെ എന്നിവരെ ചടങ്ങിൽ ആദരിക്കും. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യാ സുധീർ സ്വാഗതവും കേരളകൗമുദി ലേഖകൻ സതീഷ് കണ്ണങ്കര നന്ദിയും പറയും.