തിരുവനന്തപുരം: സോളാർ പദ്ധതി പോലുള്ളവ സ്വീകരിച്ച് പ്രകൃതിസൗഹൃദ ഊർജ്ജോത്പാദനത്തിലേക്കുള്ള മാറ്റം സാദ്ധ്യമാകണമെന്ന് വൈദ്യുതിമന്ത്രി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ 65ാം വാർഷികത്തിന്റെ ഭാഗമായി 65ഇലക്ട്രിക് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'സൗര'പദ്ധതി പോലുള്ളവ സ്വീകരിക്കുന്നതിലൂടെ സ്വന്തം ആവശ്യത്തിനുള്ള ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുന്നതിന് പുറമേ വരുമാനം കണ്ടെത്താനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി ആന്റണിരാജു മുഖ്യപ്രഭാഷണം നടത്തി.
കനകക്കുന്നിൽ നടന്ന വൈദ്യുതി വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് മന്ത്രി കെ. കൃഷ്ണൻകുട്ടി, മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് നിർവഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറമായ ബി. അശോക് സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ഹരിതോർജ്ജ മുന്നേറ്റങ്ങളുടെ റിപ്പോർട്ട് ഡയറക്ടർ ആർ. സുകു അവതരിപ്പിച്ചു. തുടർന്ന് വൈദ്യുതി വാഹനങ്ങളുടെ താക്കോൽ അദ്ദേഹം ഏറ്റുവാങ്ങി,