photo

പലോട് : കുറുപുഴ പച്ചമല റോഡിൽ കുത്തനെയുള്ള കയറ്റവും കൊടും വളവും ഉള്ള ഭാഗത്ത് വർഷങ്ങൾക്ക് മുൻപ് താലൂക്ക് ഓഫീസിൽ നിന്നും താത്കാലികമായി സ്ഥാപിച്ച വാട്ടർ ടാങ്ക് അപകടമാകുന്ന നിലയിലാണെന്ന് പ്രദേശവാസികൾ. കൊടുംവേനലിൽ ജലവിതരണത്തിനായി താത്കാലികമായി സ്ഥാപിച്ച ഈ ടാങ്ക് പൊട്ടി ഉപയോഗ ശൂന്യമാണ്. ഇപ്പോൾ റോഡ് നവീകരണം നടന്നിട്ടും ടാങ്ക് മാത്രം മാറിയില്ല. ഇതുമൂലം നിരവധി അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

പല പ്രാവശ്യം കുറുപുഴ വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലം ഉണ്ടായിട്ടില്ല.

ഈ ടാങ്ക് അടിയന്തിരമായി ഇവിടെനിന്നു മാറ്റാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.