charcha-m-l-a

വക്കം: വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നവീകരണത്തിന് വേണ്ട ഫണ്ട് അനുവദിക്കുമെന്ന് ഒ.എസ്. അംബിക എം.എൽ പറഞ്ഞു. കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ച സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടം പൂർത്തിയാക്കുന്നതിനും, കിഫ്ബി ഫണ്ട് കൊണ്ട് വിവിധ ലാബുകൾക്കുള്ള കെട്ടിട നിർമ്മാണത്തിനും, വർക്കല ഉപജില്ലയിലെ വലിയ സ്കുൾ ഗ്രൗണ്ടായ ഇവിടെ മികച്ച സ്റ്റേഡിയമാക്കാനും ഫണ്ട് അനുവദിക്കുമെന്നും എം.എൽ.എ ഉറപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് അംഗം ജയകുമാരി, സ്കൂൾ പ്രിൻസിപ്പൽമാരായ ഷീലാകുമാരി, സന്തോഷ് കുമാർ, ഹെഡ്മാസ്റ്റർ കെ.കെ.സുധാകരൻ, പി.ടി.എ പ്രസിഡന്റ് മഞ്‌ജുമോൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ഷാജു തുടങ്ങിയവർ പങ്കെടുത്തു.